ന്യൂദൽഹി: ആംആദ്മി പാർട്ടിയുടെ പരസ്യത്തിനായി പൊതുഖജനാവിൽനിന്നുള്ള പണം ഉപയോഗിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ 97 കോടി രൂപ തിരിച്ചടയ്ക്കാൻ പാർട്ടിക്ക് ദൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൻ നിർദേശം നൽകി. 30 ദിവസത്തിനകം പണം തിരിച്ച് നൽകണം
സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ സർക്കാർ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. വിശദമായ അന്വേഷണത്തിനും ലഫ്. ഗവർണർ ഉത്തരവിട്ടു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരവാളിന്റെയും പാര്‍ട്ടിയുടെയും പ്രചരണത്തിനായി വന്‍തുക ചിലവഴിച്ചതില്‍ പാര്‍ട്ടികകത്തും പുറത്തും വിമര്‍ശനമുയര്‍ന്നിരുന്നു.
ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര വര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം നിയോഗിച്ച മൂന്നംഗ കമ്മിറ്റിക്ക് ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ദൽഹിക്ക് പുറത്തുള്ള പരസ്യത്തിനായി 42 കോടി രൂപ ചിലവഴിച്ചതായും സി എ ജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: