കോഴിക്കോട്: ഫറോഖില്‍ ബിജെപി മണ്ഡലം കമ്മറ്റിയംഗത്തിന് നേരേ സിപിഎം ആക്രമണം. ഹിന്ദു ഐക്യവേദിയുടെ താലൂക്ക് സെക്രട്ടറി കൂടിയായ ശശിധരന് മാടാംകുല്ലന് നേരെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ശശിധരനെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യാതൊരു പ്രകോപനവും കൂടാതെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. ശശിധരന് നടത്തുന്ന ഫോട്ടോസ്റ്റാറ്റ് ഷോപ്പിലെത്തിയ സംഘം ഉപകരണങ്ങള്‍ നശിപ്പിക്കുകയും ശശിധരനെ ആക്രമിക്കുകയുമായിരുന്നു. സ്ഥലത്തെ സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
നേരത്തെ പല തവണ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് അതിക്രമങ്ങളുണ്ടായിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിക്കാതിരുന്നതാണ് പ്രശ്നം രൂക്ഷമാകാന്‍ കാരണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്തു നിന്നുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: