ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിർന്ന പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും തന്റെ പുതിയ ഔദ്യോഗിക വസതിയായ കാളിദാസ് മാർഗിൽ അത്താഴ വിരുന്ന് നൽകി. യുപിയിൽ നേടിയ ഗംഭീര വിജയത്തിന് പിന്തുണ നൽകിയതിന്റെ നന്ദി സൂചകമായിട്ടാണ് അദ്ദേഹം പാർട്ടി നേതാക്കൾക്ക് വിരുന്ന് ഒരുക്കിയത്.
തന്നെ വിജയിപ്പിക്കാൻ സഹായിച്ച എല്ലാവരെയും കാണാൻ ആഗ്രഹിക്കുന്നു, അവർക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു, അവരുടെ പിന്തുണ ഇല്ലാതെ തനിക്ക് വിജയം കൈവരിക്കാനാകുമായിരുന്നില്ല- യോഗി പറഞ്ഞു. രണ്ട് ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ്മ കൂടാതെ മന്ത്രി സഭയിലെ നിരവധി അംഗങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: