രാജസ്ഥാന്:മുസ്ലീങ്ങളുടെ നിസ്കാരത്തിന് സമാനം തന്നെയാണ് സൂര്യ നമസ്കാരമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സൂര്യനമസ്കാരത്തിലെ ആസനങ്ങള്‍, മുദ്രകള്‍, പ്രാണായാമ ക്രിയകള്‍ തുടങ്ങിയവ, മുസ്ലിങ്ങള്‍ നിസ്കരിക്കുമ്പോള്‍ ചെയ്യുന്ന ക്രിയകള്‍ക്ക് സമാനമാണെന്ന് ആദിത്യനാഥ് പറഞ്ഞു.
യോഗയില്‍ വിശ്വസിക്കുന്നവര്‍ക്ക് മതത്തിന്റെയോ ജാതിയുടെയോ പേരില്‍ രാജ്യത്തെ വിഭജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയില്‍ ആദിത്യനാഥിനൊപ്പം യോഗ ഗുരു ബാബ രാംദേവും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: