തലശ്ശേരി: കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. കുട്ടിമാക്കൂലിനടുത്ത് പെരിങ്കളത്ത് കുമാര്‍ ഭട്ട് അസോസിയേറ്റ്സിലെ ചാര്‍ട്ടേര്‍ഡ് അക്കൗംണ്ടന്റ് മേക്കുന്നിലെ നാമത്ത് വീട്ടില്‍ സ്നേഹില്‍(25)ആണ് മരിച്ചത്. സഹയാത്രികനായ പന്തക്കലിലെ ആരോമലില് അനുരാഗിനെ(22) സാരമായ പരിക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. ഇരുവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍ അമിത വേഗതയില്‍ വന്ന കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്കിനെ ഇടിച്ചിട്ട കാര്‍ മരത്തിലിടിച്ചാണ് നിന്നത്. അപകടത്തില്‍ ബൈക്ക് രണ്ടായി മുറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്നേഹില്‍ മരണമടയുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും യാത്രക്കാരായ മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഡ്രൈവറായ പറമ്പായി സ്വദേശി ഓടിരക്ഷപ്പെട്ടു. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചതായി അറിയുന്നു. മേക്കുന്നിലെ നാമത്ത് വീട്ടില്‍ റിട്ട എന്‍ഫോഴ്മെന്റ് ഉദ്യോഗസ്ഥനായിരുന്ന പരേതനായ സുകുമാരന്‍-സതി ദമ്പതികളുടെ ഏകമകനാണ് സ്നേഹില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: