ആലപ്പുഴ: പൊള്ളുന്ന വെയിലില്‍ ജോലിയെടുക്കുന്ന പോലീസുകാര്‍ക്ക് ആശ്വാസവുമായി ഇനി സൗജന്യമായി കുടിവെള്ളം നല്‍കും. കനത്ത ചൂടില്‍ ട്രാഫിക്ക്, ഉത്സവ ഡ്യൂട്ടികള്‍ ചെയ്യുന്ന സേനാംഗങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം നല്കുന്ന പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ പകല്‍ താപനില വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത ചൂടില്‍ ജോലിചെയ്യുന്ന സേനാംഗങ്ങള്‍ക്ക് സൂര്യഘാതം ഉള്‍പ്പടെയുളള ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് കുടിവെള്ളം നല്കാന് തീരുമാനിച്ചത്. ആലപ്പുഴ പോലീസ് സബ്ബ് ഡിവിഷനിലെ ഉത്ഘാടനം ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.ഇ. ഷാജഹാന് ആലപ്പുഴ ടൗണില്‍ ട്രാഫിക്ക് ഡ്യൂട്ടി ചെയ്യുന്ന സേനാംഗങ്ങള്‍ക്ക് കുടിവെള്ളം നല്കി നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: