ആലപ്പുഴ: ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു. ആര്‍എസ്എസ് മുല്ലയ്ക്കല് മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് തിരുമല കൂട്ടുമ്മല്‍ രഞ്ജിത്തിനാണ് മര്‍ദ്ദനമേറ്റത്. അവശനിലയിലായ രഞ്ജിത്തിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടികജാതിക്കാരനായ രഞ്ജിത്തിനെ ജാതിപ്പേരു പറഞ്ഞ് ആക്ഷേപിക്കുകയും തടിക്കഷണമുപയോഗിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. അഖിലേഷ്, അജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. പിന്നീട് അഭിലാഷ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ രഞ്ജിത്തിന്റെ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസില്‍ പരാതി നല്കിയാല് മകനെ ജീവനോടെ കാണില്ലെന്നായിരുന്നു ഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: