തൃശൂര്‍: പി.കെ. വര്ഗീസച്ചന് എഴുതിയ ‘ക്രിസ്തു യേശുവിന്റെ ക്രൂശാരോഹണ ഏണിപ്പടികള്‍’ പുസ്തകത്തിന്റെ പ്രകാശനം ഏപ്രില്‍ രണ്ടിന് നടക്കും. പടിഞ്ഞാറേക്കോട്ട മാര്ഔഗിന് തൂവ്വാന പള്ളിയില്‍ രാവിലെ 9.30ന് ഡോ. മാര്‍ യോഹന്നാന് യോസേഫ് എപ്പിസ്കോപ്പ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും. കല്‍ദായ സുറിയാനി സഭയുടെ എല്ലാ ഇടവകകളിലും ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം പുസ്തകത്തിന്റെ പ്രകാശനവും വിതരണവും നടക്കും. എച്ച്. ആന്റ് സി ബുക്ക് സ്റ്റാളിലും മിനര്‍വ്വ ബുക്ക്സിലും പുസ്തകം 20രൂപക്ക് ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: