ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ പൈങ്ങോട് കുന്നുംപുറത്തുള്ള ബസ് സ്റ്റോപ്പും സമീപത്തുള്ള ബിജെപി യുടെ കൊടിമരവും ബുധനാഴ്ച്ച രാത്രി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. സമാധാനം നിലനിന്നിരുന്ന ഈ പ്രദേശത്ത് വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഈ സംഭവമെന്ന് ബിജെപി കുറ്റപ്പെടുത്തി. വള്ളിവട്ടത്തു നടക്കുവാന്‍ പോകുന്ന വിഷുഗ്രാമോത്സവത്തിന്റെ പ്രചരണബോര്‍ഡുകളും അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്. ബസ് സമയം എഴുതിവച്ചിരുന്ന ബോര്‍ഡും നശിപ്പിച്ചു. ഇരിങ്ങാലക്കുട പോലിസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: