ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയില്‍ സെക്രട്ടറി ഇല്ലാതായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. നഗരസഭയില്‍ അടിയന്തിര പ്രാധാന്യത്തോടെ ചെയ്യേണ്ട പല കാര്യങ്ങളിലും വ്യക്തമായ തീരുമാനങ്ങളില്ല.
സെക്രട്ടറിയുടെ ചാര്‍ജ് മുനിസിപ്പല്‍ എന്‍ജിനീയര്‍ക്കാണ് നല്‍കിയിരിക്കുന്നത്.
നഗരസഭയുടെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ വിഷയത്തില്‍ അന്നത്തെ സെക്രട്ടറി കൗണ്‍സില്‍യോഗ തീരുമാനത്തില്‍ നടപടിക്രമം പാലിക്കാത്തതിന് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതിന് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് അവരെ മാറ്റുകയാണുണ്ടായത്.
നാളിതുവരെ സെക്രട്ടറിയെ നിയമിക്കാതെ ഉദ്യോഗസ്ഥ രാഷ്ട്രീയകൂട്ടുകെട്ട് നാഥനില്ലാക്കളരിയാക്കി നഗരസഭയെ മാറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: