കറുകച്ചാല്‍ : ശാന്തിപുരത്തും സമീപപ്രദേശത്തും സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ദ്ധിക്കുന്നു. രാത്രി കാലങ്ങളില്‍ മദ്യപിച്ചെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണ്. കൂട്ടില്‍ പൂട്ടിയിരിക്കുന്ന വളര്‍ത്തു നായ്ക്കളെ വിഷംകൊടുത്തു കൊല്ലുകയും വാഴക്കുലകളും തേങ്ങയും മറ്റും മോഷ്ടിക്കുകയും ചെയ്യുന്നതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം മാമുണ്ട ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളം കേന്ദ്രീകരിച്ചും മദ്യപിച്ചെത്തി ബഹളം വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇവരെ പറഞ്ഞു വിടാന്‍ ശ്രമിച്ച ക്ഷേത്ര കമ്മറ്റി അംഗങ്ങളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: