പാലാ: സ്റ്റുഡന്റ്സ് നഴ്സസ് അസ്സോസിയേഷന് ഈസ്റ്റ് സോണ്‍ കായികമേള ഏപ്രില്‍ ഒന്നിന് പാലാ സെന്റ് തോമസ് കോളേജ് മാതാനത്ത് നടക്കും. പാലാ മാര്‍സ്ലീവ കോളേജ് ഓഫ് നഴ്സിംഗ് ആണ് ആതിഥേയര്‍. രാവിലെ 8ന് മത്സരങ്ങളുടെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ ലീന സണ്ണി നിര്‍വ്വഹിക്കും. കോളേജ് ഡയറക്ടര്‍ ഫാ. ഡോ. സെബാസ്റ്റ്യന്‍ തോണിക്കുഴി അദ്ധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. തെയ്യാമ്മ ജോസപ്, അദ്ധ്യാപകരായ സിസ്റ്റര്‍ ലിന്‍സി ഇമ്മാനുവല്‍, സിസ്റ്റര്‍ റോസിലിന്റ് ജയമേരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: