ഹോം » പൊതുവാര്‍ത്ത » 

കുമ്പളയിലെ ജൂവലറിയില്‍ കവര്‍ച്ച

July 11, 2011

കാസര്‍കോട്: കാസര്‍കോട് കുമ്പളയിലെ ഷറഫ ജൂവലറിയില്‍ കവര്‍ച്ച. 41 പവന്‍ സ്വര്‍ണ്ണം മോഷണം പോയി. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ജൂവലറിയുടെ അടുത്തുള്ള കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ ഭിത്തി തുരന്നാണ് ജൂവലറിയില്‍ കടന്നത്.

ഇന്നലെ രാത്രിയായിരുന്നു മോഷണം നടന്നത്. ഞായറാഴ്ചയായതിനാല്‍ ഇന്നലെ കടയ്ക്ക് അവധിയായിരുന്നു. ജൂവലറിയില്‍ പ്രദര്‍ശനത്തിന് വച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഒരു കിലോ വെള്ളിയും കൌണ്ടറിലുണ്ടായിരുന്ന 3500 രൂപയും മോഷണം പോയിട്ടുണ്ട്. ജൂവലറിയിലെ സ്ട്രോങ് റൂം തകര്‍ക്കാന്‍ ശ്രമം നടന്നിട്ടില്ല.

വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Related News from Archive
Editor's Pick