കണ്ണൂര്‍: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബും കേരള ഫുട്ബോള്‍ സ്സോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മര്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പുകള്‍, സംസ്ഥാനത്തെ 14 ജില്ലകളിലും നാളെ ആരംഭിക്കും. കണ്ണൂര്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ കോച്ചിംഗ് ക്യാമ്പ് ചെറുകുന്ന് ഗ്രൗണ്ട്, ഇരിക്കൂര്‍ ഗ്രൗണ്ട്, കക്കാട് ഗ്രൗണ്ട് ഏപ്രില്‍ ഒന്നിന് ആരംഭിക്കും. കെഎഫ്എയുടെ ലൈസന്‍സുകളുള്ള കോച്ചുകളായിരിക്കും 14 ജില്ലകളിലും കുട്ടികളെ പരിശീലിപ്പിക്കുക. അണ്ടര്‍ 10, അണ്ടര്‍ 12, അണ്ടര്‍ 14, അണ്ടര്‍ 16 വിഭാഗങ്ങളിലായിരിക്കും പരിശീലനം.
ക്യാമ്പില്‍ മികവ് തെളിയിക്കുന്ന താരങ്ങള്‍ക്ക് കേരളബ്ലാസ്റ്റേഴ്സിന്റെ ഗ്രാസ് റൂട്ട്സ്, യൂത്ത് ഡെവലപ്പ്മെന്റെ പരിപാടികളിലേക്ക് നേരിട്ട് അവസരം ലഭിക്കും. സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും കേരള ബ്ലാസ്റ്റേഴ്സിന്റെയും കെഎഫ്എയുടെയും ബ്രാന്‍ഡഡ് ജേഴ്സിയും സര്‍ട്ടിഫിക്കറ്റും നല്‍കും. സമ്മര്‍ ക്യാമ്പുകളുടെ ഭാഗമായി ഗ്രാസ് റൂട്ട് ഫെസ്റ്റിവെലുകളും കാര്‍ണിവലുകളും സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും മാമുക്കോയ 9995455320, 04842341768, 9745591111, 9745592222.
പ്രതികരിക്കാൻ ഇവിടെ എഴുതുക: