ചെന്നൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരായ പരാമര്‍ശങ്ങളില്‍ ക്ഷമാപണം നടത്തിയ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഡ്ജിനെ കളിയാക്കി ആര്. അശ്വിന്. ഈ വര്‍ഷം മുതല്‍ മാര്‍ച്ച് 30ന് ലോക ക്ഷമാപണ ദിനമായി ആചരിക്കണമെന്നായിരുന്നു അശ്വിന്റെ ഒളിയമ്പ്. ഓസ്ട്രേിയക്കെതിരായ ധര്‍മ്മശാല ടെസ്റ്റില്‍ കൊഹ്ലി കളിക്കാത്തത് ഐപിഎല്ലിന് മുന്‍ഗണന കൊടുക്കുന്നതുകൊണ്ടെന്നായിരുന്നു ഹോഡ്ജിന്റെ പരാമര്‍ശം.
ഇതിനാണ് ട്വിറ്ററിലൂടെ ക്ഷമ ചോദിച്ച് ഹോഡ്ജ് രംഗത്തെത്തിയത്. തന്റെ പരാമര്‍ശം കോഹ്ലിയെ മുറിപ്പെടുത്താനല്ലെന്നും ആരാധകരോടും ടീം ഇന്ത്യയോടും പ്രത്യേകിച്ച് വിരാട് കോഹ്ലിയോടും ക്ഷമ ചോദിക്കുന്നുവെന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സുരേഷ് റെയ്ന നയിക്കുന്ന ഗുജറാത്ത് ലയണ്‍സിന്റെ മുഖ്യപരിശീലകനാണ് ബ്രാഡ് ഹോഡ്ജ്.
നേരത്തെ ആസ്ട്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്തും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകളില്‍ മാപ്പുചോദിച്ചിരുന്നു. ഇന്ത്യയുടെ മുരളി വിജയിനെ ചീത്ത വിളിക്കുന്ന വീഡിയോ ചര്‍ച്ചയായതിന് പിന്നാലെ സ്മിത്തിന്റെ ക്ഷമാപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: