ചിറ്റഗോങ്: എസിസി എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ യുവനിരക്ക് തോല്‍വി. അഫ്ഗാനിസ്ഥാന് എമര്‍ജിങ് ടീമിനോടാണ് ഇന്ത്യന്‍ അണ്ടര്‍ 23 ടീം രണ്ട് വിക്കറ്റിന് തോറ്റത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റിന് 242 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് 21 പന്തുകള്‍ ബാക്കിനില്‍ക്കേ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 246 റണ്‍സ് നേടി.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ നിരയില്‍ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹനുമന്‍ വിഹാരിയാണ് ടോപ് സ്കോറര്‍. ശുഭം ഗില്‍ (46), ബാബാ അപരാജിത് (38), പങ്കജ് ഷാ (31), അഭിമന്യു ഈശ്വരന് (31) എന്നിവരും ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. അഫ്ഗാന് വേണ്ടി നവീന്‍ ഉള് ഹഖ് നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് യൂനസ് അഹ്മ്മദ്സായി (51), സമിയുള്ള (50), ഷാഹിദുള്ള (42), ഷറഫുദ്ദീന് അഷ്റഫ് (26 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് ജയം നേടിയത്. മൂന്ന് മത്സരങ്ങള്‍ കളിച്ച ഇന്ത്യയുടെ ആദ്യ പരാജയമാണിത്. നേരത്തെ ശ്രീലങ്കയേയും മലേഷ്യയെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: