കൊച്ചി: എളുപ്പമായില്ല, പക്ഷേ കുഴക്കിയുമില്ല, പത്താം ക്ലാസിന്റെ വീണ്ടും നടത്തിയ കണക്കു പരീക്ഷ കഴിഞ്ഞു കുട്ടികളുടെ ആശ്വാസം. സാധാരണ ചോദ്യപ്പേപ്പര്‍. കടുകട്ടിയാക്കി പരീക്ഷിച്ചില്ല. എന്നാല്‍, അതി കരുണ കാട്ടി പുനഃപ്പരീക്ഷയല്ലേ എന്ന പരിഗണനയും കൊടുത്തില്ല, അദ്ധ്യാപകര്‍ പറഞ്ഞു.
ഇന്നലത്തെ പുനപ്പരീക്ഷയോടെ സംസ്ഥാന സിലബസ് വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷകള്‍ കഴിഞ്ഞു. കണക്ക് പരീക്ഷയില്‍ 15 ശതമാനം ചോദ്യങ്ങള്‍ എപ്ലസ് വിദ്യാര്‍ത്ഥികളെ പരീക്ഷിക്കാനായിരുന്നു. പാസ് മാര്‍ക്ക് കിട്ടാന്‍ എളുപ്പമുള്ള ചോദ്യങ്ങളായിരുന്നു. മൂന്നു ചോദ്യങ്ങളാണ് താരതമ്യേന കഠിനമായി എന്നു പറയാനുണ്ടായിരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: