ആലപ്പുഴ: കൈ നിറയെ മാമ്പഴവുമായി അവര്‍ അവധിക്കാലം ആഘോഷിക്കാന്‍ വീടുകളിലേക്ക് മടങ്ങി. ആലപ്പുഴ ഗവണ്മെന്റ് ടിഡി ജെബി സ്കൂളിലെ കുട്ടികള്‍ക്കാണ് അദ്ധ്യയന വര്‍ഷത്തിന്റെ അവസാനദിനത്തില്‍ കൈ നിറയെ മാമ്പഴങ്ങള്‍ സമ്മാനമായി ലഭിച്ചത്.
സ്കൂള്‍ പിടിഎയും അദ്ധ്യാപകരും ചേര്‍ന്ന് നേരത്തെ തന്നെ പറിച്ചെടുത്ത് സൂക്ഷിച്ച മാങ്ങകള്‍ അവസാന പരീക്ഷാദിനത്തില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. അവസാന ദിനത്തില്‍ അദ്ധ്യാപകരക്ഷാകര്‍ത്തൃ സമിതിയുടെ വക വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
പിടിഎ പ്രസിഡന്റ് എം.എച്ച്. റിജി, ഹെഡ്മിസ്ട്രസ് മേഴ്സി ആന്റണി കാട്ടടി, സ്റ്റാഫ് സെക്രട്ടറി ടി.എ. യൂനുസ്, വി.ടി. ഐവി, ഏലിയാമ്മ തോമസ്, രഞ്ജിതകുമാരി, സുജിന, ഷൈല പിടിഎ കമ്മിറ്റി അംഗങ്ങളായ അജിത്കുമാര്‍, മുബീന, സിന്ധു, രശ്മി, പ്രസന്ന, അംബിക, സിനി, ജയലക്ഷ്മി, സാബിറ, നസീമ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: