ന്യൂദല്‍ഹി: പ്രമുഖ അഭിഭാഷകന് സുരേന്ദ്ര കുമാര്‍ ശര്‍മ്മ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ക്ക് എതിരെ നല്കിയ മാനനഷ്ടക്കേസ് സ്റ്റേ ചെയ്യാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു.
കേസ് തുടരുമെന്ന് വ്യക്തമാക്കിയ കോടതി ഇരുവരെയും നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി. ഏപ്രില്‍ 6ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇവര്‍ ഹാജരാകേണ്ട. ജസ്റ്റിസ് മേത്ത വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: