കൊച്ചി: എളന്തിക്കര ശ്രീശാരദ വിദ്യാമന്ദിറിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനവും നാമകരണവും ഏപ്രില്‍ രണ്ടിന് 12.30ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നടത്തുമെന്ന് സ്കൂള്‍ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വി.ഡി. സതീശന് എംഎല്‍എ അധ്യക്ഷനാകും. മുതലമട സ്നേഹാശ്രമം മഠാധിപതി സ്വാമി സുനില്‍ദാസ് അനുഗ്രഹ പ്രഭാഷണം നടത്തും. പുത്തന്‍വേലിക്കര പഞ്ചായത്തിലെ ജലക്ഷാമം ഇല്ലാതാക്കാനുള്ള സംയുക്ത സംരഭം, വിവിധ കോഴ്സുകള്‍, ശാരദ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അക്കാദമി എന്നിവയുടെ ഉദ്ഘാടനവും നടത്തും.
സാമൂഹിക പ്രവര്‍ത്തകനായ ഉണ്ണി പിക്കാസോയെ ആദരിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, അഡ്വ.വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ, ബിവിഎന്‍ സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറി പി. മുരളീധരന്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ശ്രീ ശാരദ വിദ്യാമന്ദിര്‍ പ്രിന്‍സിപ്പല്‍ എന്‍. ശ്രീലക്ഷ്മി, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ പി.പി. മുരളീധരന്, രാജേഷ് ആന്റോ, അഡ്വ.പി. പ്രശാന്ത്. പി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: