പൂപ്പാറ (ഇടുക്കി): പൂപ്പാറയ്ക്ക് സമീപം ഏലപ്പട്ടയ ഭൂമിയില്‍ ഇരുനില കോണ്‍ക്രീറ്റ് മന്ദിരം നിര്‍മ്മിക്കുന്നു. പൂപ്പാറയ്ക്കും ആനയിറങ്കലിനും മധ്യേയുള്ള ഭാഗത്താണിത്. രണ്ട് നിലയും പൂര്‍ണമായും വാര്‍ത്തു. ഏലപ്പട്ടയത്തില്‍ ഒരു നിര്‍മ്മാണവും പാടില്ലെന്ന നിയമം ലംഘിച്ചാണിത്.
തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ചെറിയ ഷെഡ്ഡിനു മറപിടിച്ച് നിര്‍മ്മാണം. ഉടുമ്പന്‍ചോല താലൂക്കില്‍ പൂപ്പാറ വില്ലേജിന്റെ പരിധിയിലുള്ള സ്ഥലം, സര്‍ക്കാരില്‍ നിന്ന് ഏലകൃഷിക്ക് കുത്തകപ്പാട്ടത്തിനെടുത്തതാണ്.
ഏലയ്ക്ക ഉണങ്ങാനുള്ള ഷെഡ്ഡാണിതെന്ന് നിര്‍മ്മാണത്തിന് നേതൃത്വം നല്കുന്ന സെല്‍വിന്‍ പറഞ്ഞു. ഈ അനധികൃത നിര്‍മ്മാണത്തിനെതിരെ ഇതുവരെ റവന്യൂ വകുപ്പ് നടപടിയെടുത്തിട്ടില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ നടപടി കൈക്കൊള്ളുമെന്നും പൂപ്പാറ വില്ലേജ് ഓഫീസര്‍ ജന്മഭൂമിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഈ പ്രദേശത്തുകൂടി റവന്യൂ സംഘം എത്തിയപ്പോള്‍ കെട്ടിടം നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: