കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദയസംഗമം 2017 ഏപ്രില്‍ 2ന് ഞായറാഴ്ച കൊച്ചിയില്‍ നടക്കും. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ രാവിലെ 11ന് സുപ്രീംകോടതി മുന്‍ ജഡ്ജിയും സംസ്ഥാന നിയമ പരിഷ്കാര കമ്മിഷന് ചെയര്‍മാനുമായ ജസ്റ്റിസ് കെ.ടി. തോമസ് ഹൃദയസംഗമം ഉദ്ഘടാനം ചെയ്യും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ നാനൂറോളം രോഗികളും അവരുടെ കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന് ചെയര്മാന് ഡോ. ജോസ് ചാക്കോ പെരിയപുരം അറിയിച്ചു.
പ്രമുഖ ഹൃദ്രോഗ വിദഗ്ധരായ ഡോ. ജാബിര്‍ അബ്ദുള്ളക്കുട്ടി, ഡോ. ജോ ജോസഫ്, ഡോ. ഭാസ്കര്‍ രംഗനാഥന്, ന്യൂട്രീഷനിസ്റ്റ് ഡോ. നിഷാ വിക്രമന്, ഫിസിയോതെറാപ്പിസ്റ്റ് ഡാനി ജോസ് എന്നിവര്‍ ഹൃദ്രോഗ ബാധിതരായ രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ക്ലാസുകള്‍ നയിക്കുമെന്ന് ഡോ. ജോസ് ചാക്കോ പെരിയപുരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: