ചെറായി: ചെറായി ബീച്ചിനെ മദര്‍ ബീച്ചായി വികസിപ്പിച്ച് ഇതരബീച്ചുകളില് അടിസ്ഥാനസൗകര്യം ഒരുക്കുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നാലരക്കോടി രൂപയുടെ ഭരണാനുമതി. ഒന്‍പത് ബീച്ചുകളടങ്ങളുണ്ട് വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍. കായലോര ടൂറിസത്തിന് അനന്തസാധ്യതകളുള്ള കടമക്കുടി ഗ്രാമപഞ്ചായത്തിലെ ദ്വീപസമൂഹങ്ങളും തീര്‍ത്ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസലിക്ക, നിര്‍ദ്ദിഷ്ട പുതുവൈപ്പ് ഓഷ്യനേറിയം, സഹോദരന് അയ്യപ്പന് സ്മാരകം, പള്ളിപ്പുറം കോട്ട, മുസിരിസ് പൈതൃക പദ്ധതി പ്രദേശം എന്നിവയെ കൂട്ടിയിണക്കുന്ന ടൂറിസം കോറിഡോറായി വികസിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ച് ഉത്തരവായി. തുടര്‍പ്രവര്‍ത്തനവുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: