മട്ടാഞ്ചേരി: വീട് കയറി ആക്രമിച്ച കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ പ്രതി മൂന്നു വര്‍ഷത്തിനു ശേഷം പിടിയില്‍. മട്ടാഞ്ചേരി ചെറളായിക്കടവ് പുത്തന്‍ പറമ്പില്‍ സജീറിനെയാണ് ഫോര്‍ട്ട്കൊച്ചി എസ്ഐ: ജോസഫ് ആന്റണി നെറ്റോയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട്കൊച്ചി കുന്നുംപുറത്ത് നിന്നാണ് പിടിയിലായത്. സിപിമാരായ മനാഫ്,ജോണ്‍,സെബാസ്റ്റ്യന്‍,ഉമേഷ്,രഘുനന്ദനന് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: