കൊച്ചി: കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും തപസ്യയുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ത്യാഗരാജകൃതി മഹോത്സവത്തിന്റെ സമാപനദിവസമായ ഇന്ന് വീണ, വോക്കല്‍, നാദസ്വരം എന്നീ പരിപാടികള്‍ അരങ്ങേറും. ടൗണ്‍ഹാളില്‍ വൈകിട്ട് 6ന് വയലിന് സോളോ, വയലിന് ഡോ.എം. നര്‍മ്മദ, മൃദംഗം ജെ. വൈദ്യനാഥന്, ഘഠം ഉടുപ്പി ശ്രീധര്‍. 7ന് സംഗീതകച്ചേരി വോക്കല്‍ ഡോ.മാലിനി ഹരിഹരന്, വയലിന് ഇടപ്പള്ളി അജിത്, മൃദംഗം പാലക്കാട് ഹരിനാരായണന്, മുഖര്‍ശംഖ്. 8ന് സംഗീതക്കച്ചേരി വോക്കല്‍ മല്ലാഡി സഹോദരന്മാര്(ശ്രീരാം പ്രസാദ് ആന്റ് രവികുമാര്‍), വയലിന് വി.വി. രവി, മൃദംഗം എം. ബാലസുബ്രഹ്മണ്യം, ഘഠം, ഗഞ്ചിറ അനിരുദ്ധ് ആത്രേയ എന്നി പരിപാടികളാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: