നാഗ്പൂര്‍: ”അത്തരത്തിലൊരു നിര്‍ദേശമില്ല. അഥവാ പരിഗണിച്ചാലും സ്വീകരിക്കില്ല. സംഘ പ്രവര്‍ത്തനത്തില്‍ പ്രതിബദ്ധമാണ് ജീവിതം.” രാഷ്ട്രപതി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണം എന്ന് ചിലര്‍ പറഞ്ഞുവെന്ന വാര്‍ത്തയോട് ആര്‍എസ്എസ് സര് സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രതികരണം ഇങ്ങനെ.
നാഗ്പൂരിലെ രാജ്വാഡാ പാലസില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയത്.
സംഘത്തിന്റെ ഭാഗമായതോടെ ജീവിതത്തിലെ മറ്റെല്ലാ സാധ്യതകളുടേയും വാതിലുകള്‍ ഞാന്‍ അടച്ചു. സംഘത്തിനും സമൂഹത്തിനും വേണ്ടിയാണ് ജീവിക്കുന്നത്. രാഷ്ട്രപതി സ്ഥാനത്തേക്ക് എന്റെ പേരു വരാന്‍ പാടില്ല. അങ്ങനെ വന്നാലും അതു സ്വീകരിക്കില്ല, അദ്ദേഹം പറഞ്ഞു.
അത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നുണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍, അതൊരു എന്റര്ടെയിന്റ്മെന്റ് ന്യൂസാണെന്നു കരുതിയാല്‍ മതിയെന്ന് തമാശ രൂപേണ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: