വള്ളിക്കുന്ന്: എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ ഒന്നും ശരിയാക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുര്യന്. മലപ്പുറം ലോകസഭാ തെരഞ്ഞെടുപ്പിന്റെ വള്ളിക്കുന്ന് മണ്ഡലം വാഹന പ്രചാരണ ജാഥ അരിയല്ലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.10 മാസത്തോളമായി അധികാരത്തിലേറിയിട്ടും സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളെ വരെ ശരിയാക്കുന്നതിന് പിണറായിക്ക് കഴിഞ്ഞിട്ടില്ല. അക്രമവും വിലക്കയറ്റവും ഒരു പോലെ വര്‍ധിക്കുമ്പോഴും അതിനെതിരെ ഒരു ചെറുവിരലനക്കാനെങ്കിലും അദ്ദേഹം തയ്യാറാവുന്നില്ല. കേന്ദ്ര സര്‍ക്കാറിന്റെ പല പദ്ധതികളും തങ്ങളുടേതാക്കി മാറ്റി ജനശ്രദ്ധ തിരിച്ചുവിടാനാണ് പിണറായിയും കൂട്ടരും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പി.ജയനിദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.ജനചന്ദ്രന്, എം.പ്രേമന്, പീതാംബരന് പാലാട്ട്, എം.സി.സുനി,ല്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: