പൂക്കോട്ടുംപാടം: അമരമ്പലം ചോക്കാട് പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന കോട്ടപ്പുഴ കയ്യേറ്റം വ്യാപകമായതോടെ പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പരിയങ്ങാടു മുതല്‍ കോട്ടപ്പുഴ പാലം വരെ വ്യാപകമായ രീതിയിലാണ് പുഴ കയ്യേറിയിരിക്കുന്നത്.
പുഴയുടെ അതിര്‍ത്തി അളന്ന് തിട്ടപ്പെടുത്തി പുഴ സംരക്ഷിക്കാന്‍ വരും ദിവസം പ്രദേശവാസികളുടെയും, അധികാരികളുടെയും വിപുലമായ യോഗം വിളിച്ചു ചേര്‍ക്കും. ചോക്കാട് പഞ്ചായത്ത് അതിര്‍ത്തിയിലാണ് കൂടുതല്‍ കയ്യേറ്റം നടന്നിട്ടുള്ളത്.
പരിസ്ഥിതി പ്രവര്‍ത്തകരായ പി.സജിന്‍, കെ.രാജേന്ദ്രന്, പി.അരവിന്ദാക്ഷന്, സി.പി.സുബ്രഹ്മണ്യന് പുഴ സംരക്ഷണ സമിതി ഭാരവാഹികളായ അഭിലാഷ്, വിഷ്ണു, അയനിക്കോടന്‍ മുരളീധരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: