കല്‍പ്പറ്റ: കല്‍പ്പറ്റ ലയണ്‍സ് ക്ലബ്ബ്, കല്‍പ്പറ്റ കണ്ണൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗിക് സയന്‍സസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല യോഗ പരിശീലനം നടക്കുമെന്ന് ഭാരവാഹികള്പത്ര സമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളുടെ ശാരീരികവും, മാനസികവുമായ പക്വത കൈവരിക്കുന്നതിനും, ബുദ്ധിവികാസത്തിനും, പഠനത്തില്‍ ശ്രദ്ധേകന്ദ്രീകരിക്കുന്നതിനും കൂടാതെ കണ്ണട സ്ഥിരമായി ഉപയോഗിക്കുന്നവരുടെ കണ്ണടകള്‍ ക്രമേണ ഒഴിവാക്കുന്നതിനും വേണ്ടിയുള്ള യോഗ പരിശീലനമാണ് നടത്തുന്നത്. എല്ലാ ദിവസവും നാല് മുതല്‍ അഞ്ചു വരെയാണ് പരിശീലനം. ഏപ്രില്‍ പത്ത് മുതല്‍ മെയ് 10 വരെയാണ് പരിശീലനം നല്‍കുക. പങ്കെടുക്കുന്നവര്‍ കല്‍പ്പറ്റ കണ്ണൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗിക് സയന്‍സില്‍ നേരിട്ടും, ഫോണ്മുഖേനയും രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447219562, 9497872562.പത്ര സമ്മേളനത്തില്‍ ഡോ.കെ.പി വിനോദ്ബാബു, പി.ജെ തങ്കച്ചന്, ടി.വി സുന്ദരം, ജീ ശ്രീധര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: