തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസ് അറസ്റ്റില്‍. . ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലേക്ക് കൃഷ്ണദാസിനെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വയ്ക്കാനോ കോടതിയില്‍ ഹാജരാക്കാനോ കഴിയില്ല. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയ്ക്കും. കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണദാസ്.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി നേരത്തെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ കൃഷ്ണദാസിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയെങ്കിലും മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി. ഇതിനു പിന്നാലെ ലക്കിടി കോളജിലെ ഒരു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന കേസില്‍ കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഹൈക്കോടതി ജാമ്യം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: