ഉപദേശികളില്ലാതെ ഇടതു സര്‍ക്കാരിനു മുന്നോട്ടു പോകാനാവാത്ത അവസ്ഥ.എന്നാല്‍പ്പിന്നെ ഉപദേശികള്‍ ഭരിച്ചാല്‍പ്പോരെ എന്നൊന്നും ചോദിച്ചേക്കരുത്.ഇപ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് അഞ്ച് ഉപദേഷ്ടാക്കളുണ്ട്.ഇവരുടെ ഉപദേശം കേട്ടാണ് പിണറായി ഇത്രയുംകാലം ഭരിച്ചതെങ്കില്‍ കേമമായി.
ഇനി നാലിലധികം വര്‍ഷങ്ങള്‍ കിടക്കുന്നു.ബംഗാളില്‍ സംഭവിച്ചതുപോലെ സിപിഎമ്മിന് കേരളത്തിലും ആയിത്തീരാന്‍ എളുപ്പമാണ്.പക്ഷേ അങ്ങനെ ആവില്ലെന്നു സിപിഎമ്മിനു തന്നെയാണ് ഉറപ്പ്.ഭരണം കൂടുതല്‍ പാളുന്നതു പോലീസിനെക്കൊണ്ടായതിനാല് ആഭ്യന്തര വകുപ്പിനുവേണ്ടി ഉപദേശകനെതേടുകയാണ് സിപിഎം.ഇനി ഉപദേശകനില്ലാത്തതുകൊണ്ട് ആഭ്യന്തര വകുപ്പ് നന്നാകാതിരിക്കേണ്ട.
ഉപദേശകരായി പഴയ ഡിജിപിമാരെയാണ് നോക്കുന്നത.അവരില്‍ നല്ല ഉപദേശകരുണ്ടെന്ന ്ഇപ്പോഴാണ് പൊതുജനം അറിയുന്നത്. എന്തായാലും സിപിഎമ്മിനു പറ്റിയവരുണ്ടെന്നു തോന്നിയാല്‍ മതിയല്ലോ.അങ്ങനെയുള്ളവര്‍ ഉണ്ടത്രെ.മിക്കവാറും ശ്രീവാസ്തവയാകാനാണ് സാധ്യത.കക്ഷിയാണെങ്കില്‍ പോലീസിലെ വിവിധ പദവികളിലിരുന്നു വലിയ പേരൊക്കെ ഉണ്ടാക്കിയ ആളാണ്.എന്തുതരം പേരാണെന്നു മാത്രം ചോദിക്കരുത്.
ചാരക്കേസിന്റെ കാലത്താണ് അദ്ദേഹത്തിനു നല്ല പേരുകിട്ടിയത്. അച്യുതാനന്ദനാകട്ടെ പണ്ട് ടിയാനെ വിളിച്ചിരുന്നത് സ്ത്രീവാസ്തവ എന്നാണ്.അപ്പോള്‍ പിന്നെ പേരിന്റെ കാര്യവും അംഗീകാരവും മികവും മനസിലാക്കാമല്ലോ.പിന്നെ അച്യുതാനന്ദനല്ലല്ലോ പിണറായി വിജയന്.രണ്ടാളും രണ്ട് വ്യക്തികളായതിനാല്‍ രണ്ടു ചിന്താഗതിയും സ്വാഭാവികം.രണ്ടുപേരും ഒരേ പാര്‍ട്ടിക്കാരായതിനാല്‍ ഒരുപോലെ ചിന്തിക്കണമെന്ന് സാകാഷാല് ഇഎംഎസ് പോലും പറഞ്ഞിട്ടില്ല.
പോലീസിനു പുതിയ ഉപദേശകനെ തേടുന്നു എന്നുപറയുമ്പോള്‍ നിലവിലുള്ള ഡിജിപി ലോക്നാഥ് ബഹ്റയടക്കമുള്ള ഉന്നത പോലീസ് മേധാവികള്‍ പോലീസിനെ ഉപദേശിച്ചു നന്നാക്കാന്‍ കഴിവില്ലാത്തവരാണെന്നുകൂടി മനസിലാക്കേണ്ടിവരും.അതായത് ബഹ്റ അടക്കമുള്ള മേധാവികളെ നല്ല വഴിക്കു നടത്താനാണ് പുതിയ ഉപദേശകന് വരുന്നതെന്നുകൂടി കരുതാം.സാകാഷാല് പിണറായി കണ്ണുരുട്ടിയാല്‍ നന്നാവാത്തവരാണോ ശ്രീവാസ്തവ വന്നാല്‍ പേടിക്കുന്നത്.ഡിജിപി സ്ഥാനത്തു നിന്നും സെന്‍കുമാറിനെ മാറ്റിയത് കഴിവില്ലാഞ്ഞിട്ടാണെന്നു പിണറായി പറഞ്ഞു കഴിഞ്ഞു.
പക്ഷേ ഇപ്പോഴത്തെ ഡിജിപിയും അത്തരക്കാരനാണെന്നു പറയുന്നതിനു പകരം അദ്ദേഹത്തിനു മുകളില്‍ ഉപദേശകനെ വെച്ചാല്മതിയല്ലോ. റിട്ട.ഡിജിപി ആയാലും വീട്ടില്‍ ചൊറിയും കുത്തിയിരിക്കുന്നതായിരിക്കുമല്ലോ പ്രധാന വിനോദം.അങ്ങനെയുള്ള ഒരാളെ ആഭ്യന്തരത്തിന്റെ മുകളില്പ്പിടിച്ചിരുത്തി വേണ്ടാത്ത പദവിയും ആഡംബരവും ആനുകൂല്യവും ആളാകാനുള്ള അവസരവും നല്കി പൊതുജനത്തിന്റെ ചെലവില്‍ പ്രതിഷ്ഠിക്കുന്നത്് നേരെ ചൊവ്വേ പറഞ്ഞാല്‍ പോക്കണംകേടല്ലേ.പ്രത്യേകിച്ചും ശ്രീവാസ്തവയെപ്പോലുള്ള ആളെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: