ഹോം » കേരളം » 

പേപ്പര്‍ ലോട്ടറി: നികുതി ഭേദഗതി ബില്ല് പാസാക്കി

July 11, 2011

തിരുവനന്തപുരം: പേപ്പര്‍ ലോട്ടറികളിന്മേലുള്ള നികുതി ഭേദഗതി ബില്ല് നിയമസഭ പാസാക്കി. പുതിയ നിയമം അനുസരിച്ച് പ്രമോട്ടര്‍മാര്‍ സര്‍ക്കാരിന് അടയ്ക്കേണ്ട നികുതി കൂട്ടി.

സാധാരണ നറുക്കെടുപ്പിന് നികുതി ഏഴ് ലക്ഷത്തില്‍ നിന്നും 25 ലക്ഷമാക്കി. ബമ്പര്‍ നറുക്കെടുപ്പിന് 17 ലക്ഷത്തില്‍ നിന്നും 50 ലക്ഷമാക്കി. ഇനിമുതല്‍ നികുതി അടക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ചാണ് നറുക്കെടുപ്പെന്ന സര്‍ട്ടിഫിക്കറ്റും പ്രമോട്ടര്‍മാര്‍ ഹാജരാക്കണം.

Related News from Archive
Editor's Pick