ഹോം » മറുകര » 

‘സ്ത്രീശക്തി’യുടെ ആരോഗ്യസെമിനാര്‍; നടി ഗൗതമി മുഖ്യാതിഥിയായി

വെബ് ഡെസ്‌ക്
April 7, 2017

കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത്തിന്റെ വനിതാ കൂട്ടായ്മയായ ‘സ്ത്രീശക്തി’യുടെ ആഭിമുഖ്യത്തില്‍ ആരോഗ്യസെമിനാര്‍ സംഘടിപ്പിച്ചു. മങ്കഫ് സംഗീത ആഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ പ്രമുഖ ഫിലിം സ്റ്റാര്‍ ഗൗതമി ഉത്ഘാടനം ചെയ്തു.

അഡ്വക്കറ്റ് വിദ്യാ സുമോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നിഷാ ശ്രീപ്രകാശും ചിത്രാ അജയും ചേര്‍ന്ന് വന്ദേമാതരം ആലപിച്ചു. ഡോക്ടര്‍ സരിതഹരി അര്‍ബ്ബുദ രോഗ ലക്ഷണം എങ്ങനെ മനസ്സിലാക്കി അതിന് തുടക്കത്തില്‍ തന്നെ വേണ്ട മുന്‍കരുതലുകള്‍ എടുക്കാം എന്ന വിഷയത്തില്‍ വിശദമായി സംസാരിച്ചു.

തുടര്‍ന്ന് സംസാരിച്ച ഗൗതമി സന്തോഷമായി ജീവിക്കുക എന്നതാണു നമുക്ക് നമ്മളോട് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം. ഒറ്റപെടുത്തല്‍ ആണു ഈ ലോകത്ത് ഏറ്റുവും ഹീനമായ കാര്യം ശരീരത്തിലെ ഒരു കോശത്തെ അര്‍ബുദം ബാധിച്ചാല്‍ മതി മറ്റു കോശങ്ങളെ അധിവേഗം സ്വാധിനിക്കാന്‍ സാധിക്കും.

ഒരു കാര്യമേ നമുക്ക് ചെയ്യാന്‍ സാധിക്കുള്ളൂ ആ സ്വാധീനത്തിനെ നമുക്ക് നീട്ടി കൊണ്ട് പോകാന്‍ സാധിക്കും. ശ്വസിക്കുന്നതിലൂടെ എല്ലാ കോശങ്ങളേയും ഉണര്‍ത്തുക അവിടെയാണു യോഗയുടെ പ്രസക്തി എന്ന് വിശദീകരിച്ചു. നമ്മള്‍ എപ്പോഴും സന്തോഷത്തോടെ ചിരിച്ച് കൊണ്ടു തന്നെ കാര്യങ്ങളെ അഭിമുഖീകരിക്കണമെന്ന് ഡോക്ടര്‍ ഹൈമ യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

രേഖ നായര്‍ ഗൗതമിയേയും സുലേഖ അജയകുമാര്‍ ഡോക്ടര്‍ സരിത ഹരിയേയും പൊന്നാട അണിയിച്ച് ആദരിച്ചു. സുഷമ രാജീവ് സ്വാഗതവും ശശികല രജീഷ് കൃതജ്ഞതയും പറഞ്ഞു. സിന്ധു സുരേന്ദ്രനും സുഷമ രാജീവും പരിപാടികള്‍ അവതരിപ്പിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick