തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കെതിരായ പോലീസ് അതിക്രമത്തെ ന്യായീകരിക്കുന്നത് സിപിഎമ്മിലെ ക്രിമിനലുകള്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ദുരഭിമാനം വെടിഞ്ഞ് മഹിജയെ കാണാന്‍ പിണറായി തയ്യാറാകണം. ക്രിമിനലുകള്‍ക്ക് മാത്രമാണ് അതില്‍ അസ്വാഭാവികത തോന്നാത്തത്. സിപിഎമ്മിലെ തന്നെ ജനാധിപത്യ ബോധമുള്ളവര്‍ അതിനെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്. അപ്പോഴും പിണറായി വിജയന്, എംഎം മണി, പി ജയരാജന് എന്നിവര്‍ മാത്രമാണ് അതിനെ ന്യായീകരിക്കുന്നത്. പോലീസ് നടപടിയെ മുഖ്യമന്ത്രി തന്നെ ന്യായീകരിച്ച സ്ഥിതിക്ക് അന്വേഷണം പ്രഹസനം ആകുമെന്ന കാര്യം ഉറപ്പാണ്. പിന്നെ എന്തിനാണ് ഇത്തരമൊരു അന്വേഷണമെന്ന് മനസ്സിലാകുന്നില്ല.സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്ത പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും കുമ്മനം ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: