ഹോം » കുമ്മനം പറയുന്നു » 

ആരേയും ചാക്കിട്ട് പിടിക്കാന്‍ ബിജെപിയില്ല

വെബ് ഡെസ്‌ക്
April 10, 2017

മലപ്പുറം: ആരേയും ചാക്കിട്ടു പിടിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കെത്തുന്നതു സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്താകമാനമുളള മുന്നേറ്റത്തിന്റെ ഭാഗമായി കൂടുതല്‍ പേര്‍ ബിജെപിയില്‍ ആകൃഷ്ടരാവുന്നുണ്ട്. അത് സ്വാഭാവിക രാഷ്ട്രീയ പ്രതിഭാസമാണ്.ബിജെപി യുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ട സമയത്ത് പരസ്യമായി പറയും.

തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനോടുളള ജനങ്ങളുടെ പ്രതികരണമായിരിക്കും പിണറായി സര്‍ക്കാര്‍ ജനാധിപത്യ ധ്വംസനം നടത്തുന്നുവെന്നും കുമ്മനം മലപ്പുറത്ത് പറഞ്ഞു

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കുമ്മനം പറയുന്നു - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick