ഹോം » കുമ്മനം പറയുന്നു » 

മൂന്നാറിനെ മാതൃതുല്യമായി കാണണം: കുമ്മനം

വെബ് ഡെസ്‌ക്
April 11, 2017

മൂന്നാര്‍( ഇടുക്കി): മൂന്നാറിനെ മാതൃ തുല്ല്യമായി കാണണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. മാതാവിനെ ഉപദ്രവിക്കുന്നത് നോക്കി നില്‍ക്കാന്‍ കഴിയില്ല. മൂന്നാറില്‍ നടന്ന മൂന്നാര്‍ രക്ഷാ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ മൂന്നാര്‍ ഇന്ന് വന്‍കിട കയ്യേറ്റങ്ങളാലും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാലും തകര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഉത്തരാഖണ്ഡായി മൂന്നാറിനെ മാറ്റാന്‍ അനുവദിക്കില്ലെന്നും കുമ്മനം രാജശേഖരന്‍കൂട്ടി ചേര്‍ത്തു. ജില്ലയില്‍ അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം എന്നും മൂന്നാര്‍ സംരക്ഷഎണ മാര്‍ച്ചില്‍ ബിജെപി ആവശ്യപ്പെട്ടു. മൂന്നാറിലെ കയ്യേറ്റക്കാര്‍ ആരാണെന്ന് സത്യസന്ധമായി തുറന്നു പറയാനുള്ള മാന്യത മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കണമെന്ന് സമരത്തില്‍ പങ്കടുത്ത് സംസാരിക്കവേ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും പറഞ്ഞു.

ബിജെപി സംസ്ഥന വൈസ് പ്രസിഡന്റ് പി.എം വേലായുധന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ജെയ്സ് ജോണ്‍, ബിജെപി സംസ്ഥാന കമ്മറ്റിയംഗം പി.എ വേലുക്കുട്ടന്‍, ബിജെപി ജില്ലാപ്രസിഡന്റ് ബിനു ജെ കൈമള്‍ എന്നിവര്‍ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കുമ്മനം പറയുന്നു - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick