അരൂര്‍: സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി പരാതി ഉയര്‍ന്നു. ബസ്സുകളുടെ സമയത്തെ ചൊല്ലി ജീവനക്കാര്‍ പരസ്പരം വാക്കേറ്റം നടത്തുന്നതും നിത്യ സംഭവമായി മാറി. പലപ്പോഴും ഇത് യാത്രയ്ക്കും തടസ്സമാകുന്നു. എറണാകുളത്തേക്കുള്ള സ്വകാര്യ ബസ്സുകളാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. സമയത്തെ ചൊല്ലിയുള്ള വാക്കേറ്റം കയ്യേറ്റത്തിന് വഴിവയ്ക്കുന്നു. നാട്ടുകാരും യാത്രക്കാരും ഇടപെട്ടാണ് വാക്കേറ്റവും കയ്യേറ്റവും അവസാനിപ്പിച്ച് യാത്ര തുടരുന്നത്.
അടിയന്തിരമായി ഇതിന് ശാശ്വത പരിഹാരം കാണുന്നതിന് പോലീസും ആര്‍ടി ഓഫീസും നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം സ്വകാര്യ ബസ്സുകള്‍ തടയുന്നതുള്‍പ്പടെയുള്ള ശക്തമായ സമര നടപടികള്‍ സ്വീകരിക്കുമെന്ന് ബസ് പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: