ഇരിങ്ങാലക്കുട: കാലങ്ങളായി പണിപൂര്‍ത്തികരിച്ച് തുറന്ന് കൊടുക്കാത്ത ബൈപ്പാസ് റോഡിലും പൂര്‍ണ്ണമായും നവീകരിച്ച് സംരക്ഷിക്കാത്ത നഗരമദ്ധ്യത്തിലുള്ള ഞവരികുളത്തിലും പ്രതിഷേധത്തിന്റെ പുതിയ മാര്‍ഗങ്ങളുമായി നമ്മുടെ ഇരിങ്ങാലക്കുട ഫേയ്സ്ബുക്ക് കൂട്ടായ്മ. ബൈപ്പാസ് റോഡില്‍ പ്രതീകാത്മക വടംവലി നടത്തിയും ഞവരികുളത്തില്‍ ചെരാത് വിളക്കുകള്‍ ഒഴുക്കിയുമാണ് കൂട്ടായ്മ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഏകദേശം ഒരു വര്‍ഷം മുന്‍പ് ബൈപ്പാസ് റോഡില്‍ ബൈക്ക് സ്ലോ റൈസിംങ്ങ് മത്സരവും ഞവരികുളം വൃത്തിയാക്കി മതിലുകളില്‍ ചിത്രം വരച്ച് മോടിപിടിപ്പിക്കുകയും ചെയ്തിരുന്നു.
ഈ രണ്ട് വിഷയത്തിലും നഗരസഭ പീന്നിട് തുടര്‍നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരപരിപാടികളുമായി മുന്നോട്ട് വന്നത്. കൂട്ടായ്മ പ്രസിഡന്റ് ജോസ് മൊയ്ലന്‍, സെക്രട്ടറി പ്രിജോ റോബര്‍ട്ട്, ജീസ് ലാസര്‍, വിന്‍സ് ജോസ്, വിനു ആന്റണി, മിനി ജോസ്, ശരത്ത് പോത്താനി, മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുതുമയുള്ള സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: