കോഴിക്കോട്: ജില്ലാ സോഫ്റ്റ്ബോള്‍ അസോസിയേഷന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ മടവൂര്‍ പ്ലസന്റ് സ്കൂള്‍ ഗ്രൗണ്ടില്‍ 14 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഫ്റ്റ്ബോള്‍ പരിശീലനം നല്കുന്നു.
20ന് ആരംഭിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അന്നേദിവസം രാവിലെ 8 മണിക്ക് മടവൂര്‍ പ്ലസന്റ് സ്കൂള്‍ ഗ്രൗണ്ടില്‍ സ്പോര്‍ട്സ്കിറ്റ് സഹിതം എത്തിച്ചേരണമെന്ന് ജില്ലാ സോഫ്റ്റ്ബോള്‍ അസോസിയേഷന് സെക്രട്ടരി എ.കെ. മുഹമ്മദ് അഷ്റഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: