കാഞ്ഞാണി: കാരമുക്കില്‍ ഇന്നലെ ഉണ്ടായ സിപിഎം ഗുണ്ടാ ആക്രമണത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു, മിഥുന് എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിഷു ദിനത്തില്‍ കാരമുക്ക് ചിദംബരക്ഷേത്രേത്സവത്തില് വച്ച് മുന്‍വൈരാഗ്യം തീര്‍ക്കാനുള്ള സിപിഎം ആക്രമണത്തെ തുടര്‍ന്ന് ബിഹിന് എന്ന ബിജെപി പ്രവര്ത്തകന് പരിക്കേറ്റ് ചികിത്സയിലാണ്.
ഇതിന്റെ തുടര്‍ച്ചയെന്നോണം ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ മുപ്പതോളം വരുന്ന അക്രമിസംഘം പടിയംകര ഏമൂര്പ്രദേശത്ത് എത്തി ഭീഷണി മുഴക്കിയതായി പറയുന്നു. തുടര്‍ന്ന് അഞ്ച് മണിയോടെ ഈ അക്രമികളുടെ മുന്നില്‍ വന്നുപെട്ട വിഷ്ണുവിനെയും മിഥുനെയും മാരകമായി അക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സി പിഎം പ്രാദേശിക നേതാവിന്റെ വീട്ടില്‍ എത്തിയ സംഘം നേതാവിന്റെ വീടിന്റെ ജനല്‍ ചില്ലുകളും മറ്റും തകര്‍ത്ത് ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ പരാതി നല്‍കിയതായും ബിജെപി നേതൃത്വം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: