ചാലക്കുടി: കോളേജ് വിദ്യാര്‍ത്ഥിനിയെ കെ.എസ്.ആര്.ടി.സി.ബസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.
കൊടകര ഉഷസ് വീട്ടില്‍ സലീഷിനെയാണ് എസ്.ഐ ജയേഷ് ബാലനും സംഘവും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസില്‍ തൃശ്ശൂരില്‍ നിന്ന് കയറി യുവാവ് മുന്‍വശത്തെ സീറ്റിലിരുന്ന പെണ്‍കുട്ടിയെ ശല്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി ആദ്യം താക്കീത് ചെയ്തു. അപ്പോള്‍ പുറകിലേക്ക് പോയ യുവാവ് പിന്നീട് വീണ്ടും സീറ്റിനടുത്ത് വന്ന് ശല്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥിനി ബഹളം വയ്ക്കുകയായിരുന്നു.
ഇതോടെ മറ്റു യാത്രക്കാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പോലീസിന് കൈമാറുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡ്രൈവറുടെ സീറ്റിലൂടെ രക്ഷപ്പെടുവാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ചാലക്കുടിയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസിന്റെ യോഗത്തിന് പങ്കെടുക്കുവാന്‍ വരുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പേരമ്പ്ര അപ്പോള ടയേഴ്സിലെ ജീവനക്കരാനാണ് പ്രതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: