പൂച്ചാക്കല്‍: ജലസ്വരാജ് പദ്ധതിയുടെ ഭാഗമായി ജൂണ്‍ അഞ്ചിന് അരൂര്‍ നിയോജക മണ്ഡലത്തില്‍ 30,000 വൃക്ഷതൈകള്‍ നടുവാന്‍ ബിജെപി നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വൃക്ഷത്തൈകളുടെ വിത്ത്പാകല് 24ന് രാവിലെ തളിയാപറമ്പില്‍ നടക്കും.
പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി 13 ജലമിത്രങ്ങളെയും പദ്ധതിയുടെ നടത്തിപ്പിനായി 12 അംഗങ്ങളടങ്ങിയ കമ്മിറ്റിക്കും രൂപം നല്കി. പൊതുകുളങ്ങള്‍, കിണറുകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ശുചീകരിക്കും. പൂച്ചാക്കല്‍ വ്യാപാരി ഹാളില്‍ ചേര്‍ന്ന യോഗം ജലസ്വരാജ് ജില്ലാ കണ്‍വീനര്‍ എം.വി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ അദ്ധ്യക്ഷനായി. ബി. ബാലാനന്ദ്, സി. മധുസൂദനന്, വി.ആര്. ബൈജു, കെ.കെ. സജീവന്, അമ്പിളി ബാബു, ശര്‍മ്മിള, അജിതാ ബാബു, ഉഷാ മനോജ്, ശ്രീരഞ്ജിനി, വിപിന്‍ ചന്ദ്രലാല്‍, ശരത്ത്, ഷാബുരാജ്, ബിനിഷ്, സിജേഷ് ജോസഫ്, കെ.സി. വിനോദ്, ഹരീഷ്, രൂപേഷ് പൈ, സജി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: