ആലപ്പുഴ: ഹരിത കേരളം പദ്ധതിയിലെ ശൂചിത്വ മാലിന്യ സംസ്കരണ പദ്ധതികളുടെ പ്രചാരണത്തിനായി എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം എന്ന സന്ദേശം കുട്ടികളിലൂടെ വീടുകളിലേക്കും അങ്ങനെ സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ക്രമീകരിച്ചിരിക്കുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള മൂന്നു ദിവസത്തെ സമ്മര്‍ ക്യാമ്പ് ‘ചക്ക-മാങ്ങ- തേങ്ങ’ എന്ന പേരില്‍ സംഘടിപ്പിക്കുന്നു. സമ്മര്‍ ക്യാമ്പിന്റെ നടത്തിപ്പിനായുള്ള ജില്ലാതല പരിശീലന പരിപാടി 19ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: