അനാശാസ്യ ആരോപണം; സിപിഎം ലോക്കല്‍ സെക്രട്ടറിയെ മാറ്റി

Monday 11 July 2011 7:39 pm IST

മട്ടന്നൂറ്‍: സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധം ആരോപണത്തെ തുടര്‍ന്ന്‌ സിപിഎം ലോക്കല്‍ സെക്രട്ടറിയെ തല്‍സ്ഥാനത്ത്‌ നിന്ന്‌ മാറ്റി. മട്ടന്നൂരിനടുത്ത മരുതായിലെ ലോക്കല്‍ സെക്രട്ടറി എം.വി.സുരേഷിനെയാണ്‌ തല്‍സ്ഥാനത്ത്‌ നിന്ന്‌ മാറ്റിയത്‌. പൊറോറ ബാങ്കിലെ ജീവനക്കാരനായ സുരേഷ്‌ അതേ ബാങ്കിലെ ജീവനക്കാരിയുമായി അവിഹിത ബന്ധമുണ്ടെന്ന്‌ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ നടപടി. രണ്ട്‌ വര്‍ഷം മുമ്പും ഇത്തരത്തില്‍ സുരേഷിനെതിരെ ആരോപണമുയര്‍ന്നിരുന്നു. അന്ന്‌ ഇയാളെ സംശയാപ്ദമായ സാഹചര്യത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ പിടികൂടിയിരുന്നു. തുടര്‍ന്ന്‌ പാര്‍ട്ടി ഇയാളെ താക്കീത്‌ ചെയ്തിരുന്നു. എന്നാല്‍ താക്കീതിന്‌ ശേഷവും സുരേഷ്‌ അവിഹിതബന്ധം തുടര്‍ന്നത്‌ പാര്‍ട്ടിയില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ്‌ നടപടി.