ഹോം » പ്രാദേശികം » വയനാട് » 

വനവാസി  സ്ത്രീകൾ ആർ.ഡി.ഒ.ഓഫീസിന് മുന്നിൽ സമരം തുടങ്ങി

April 18, 2017
മാനന്തവാടി: കഴിഞ്ഞ 452 ദിവസങ്ങളായി വള്ളിയൂർക്കാവ് റോഡിലെ ബെവ്കോ  മദ്യശാലക്ക് മുന്നിൽ വനവാസി അമ്മമാർ നടത്തുന്ന സമരത്തിന്  പുതിയ  മുഖം.മദ്യഷാപ്പ് മാറ്റണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള സമരം മാനന്തവാടി ആർ ഡി.ഒ.ഓഫീസിന് മുമ്പിൽ  ആരംഭിച്ചു.സബ് കലക്ടർ ഓഫീസിന് മുന്നിൽ .താൽക്കാലിക മായി കെട്ടിയുണ്ടാക്കിയ പന്തലിലാണ് ആദിവാസി  അമ്മമാർ സമരം ആരംഭിച്ചത്.കഴിഞ്ഞ ദിവസം ആരംഭിച്ച സമരത്തിന് ആദിവാസി ഫോറം, മദ്യവിരുദ്ധ സമിതി മദ്യനിരോധന സമിതി, ഗാന്ധി ദർശൻ വേദി, വെൽഫയർ പാർട്ടി തുടങ്ങിയ സംഘടനകളുടെ പിൻതുണയുണ്ട്.മാക്കപയ്യംപള്ളി, വെള്ള സോമൻ,   ജാനു പുതിയെടം ,ചോച്ചി പൊട്ടൻ കൊല്ലി, തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.
Related News from Archive
Editor's Pick