ഹോം » കൗതുകച്ചെപ്പ് » 

ഓകിഗാഹര അഥവാ മരണവനം…!

വെബ് ഡെസ്‌ക്
April 18, 2017

ജപ്പാനിലെ ഫിജി പര്‍വ്വതതാഴ്‌വരകളിലുളള കൊടുംവനമായ ഓകിഗാഹര(Aokigahara) അറിയപ്പെടുന്നത് അങ്ങനെയാണ്. ജപ്പാനിലെ ആത്മഹത്യാമുനമ്പ്! മരങ്ങള്‍ തിങ്ങിനിറഞ്ഞ ഈ ഘോരവനത്തില്‍ മൃഗങ്ങളേയും പക്ഷികളേയും വളരെ അപൂര്‍വ്വമായേ കാണാറുളളു. ഓരോ വര്‍ഷവും നൂറുകണക്കിനാളുകള്‍ ഇവിടെ മരണപ്പെടുന്നു. ആത്മഹത്യ ചെയ്യാനുദ്ദേശിക്കുന്നവര്‍ മാത്രമല്ല ഇവിടെ മരണപ്പെടുന്നത്. വനത്തില്‍ പ്രവേശിക്കുന്നവരും ആത്മഹത്യയിലേക്ക് നയിക്കപ്പെടുമത്രേ.

പോലീസ് ആത്മഹത്യാ പ്രതിരോധസേനയെ തന്നെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. വടക്കു നോക്കി യന്ത്രമോ മൊബൈല്‍ ഫോണോ ഒന്നും ഈ വനത്തിനുളളില്‍ പ്രവര്‍ത്തിക്കുകയില്ല. അതുകൊണ്ട് കാട്ടിലകപ്പെട്ടാല്‍ പെട്ടതു തന്നെ!

ആത്മഹത്യകളുടെ എണ്ണമെങ്കിലും കുറയ്ക്കാമെന്ന ലക്ഷ്യത്തോടെ ജപ്പാന്‍ ഭരണകൂടം പോലീസ് പട്രോളിങും ക്യാമറകളുമൊക്കെ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വിഷം കഴിച്ചതിനു ശേഷം തൂങ്ങി മരിച്ച നിലയിലാണ് ആത്മഹത്യകളിലേറെയും. വര്‍ഷം തോറും മൃതദേഹങ്ങള്‍ നീക്കം ചെയ്യാറുണ്ടെങ്കിലും നിബിഢ വനമായതിനാല്‍ കണ്ടുകിട്ടാത്ത മൃതദേഹങ്ങള്‍ നിരവധിയാണ്.

Related News from Archive
Editor's Pick