എടത്വ: തലവടി പുതുപ്പറമ്പ് ഭഗവതി ക്ഷേത്രത്തില്‍ ഗുരുദേവ പ്രതിഷ്ഠയും ക്ഷേത്ര സമര്‍പ്പണവും 20നു നടക്കും.
ഇന്ന് ആറിനു ഗുരുപൂജ, ഭഗവതി സേവ, കലശപൂജ, രാത്രി എട്ടിനു ഭജന്‍സ്. 20ന് 9.30നു ചാലക്കുടി ഗായത്രി മഠാധിപതി സച്ചിദാനന്ദ സ്വാമിയുടെ ആധ്യാത്മിക പ്രഭാഷണം. 11.59നും 12.21നും മദ്ധ്യേ ഗുരുദേവ പ്രതിഷ്ഠ. സുഗതന് തന്ത്രി മുഖ്യകാര്‍മികത്വം വഹിക്കും.
രണ്ടിനു ക്ഷേത്ര സമര്‍പ്പണം. കുട്ടനാട് താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. പി.പി. മധുസൂദനന് അധ്യക്ഷത വഹിക്കും എസ്എ!ന് ട്രസ്റ്റ് അംഗം പ്രീതി നടേശന് ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രതിഭ ഹരി എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. രാത്രി എട്ടിനു ഗാനമേള എന്നിവയാണു പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: