ഇരിങ്ങാലക്കുട: അയല്‍വാസിയായ സ്ത്രീയേയും അവരുടെ മകളേയും ഭര്‍ത്താവിനേയും ആക്രമിച്ച സംഭവത്തില്‍ സഹോദരന്മാര് അറസ്റ്റില്‍. കരൂപ്പടന്ന അറയ്ക്കപറമ്പില്‍ മുഹമ്മദ് റാഫി (21), സഹോദരന് മുഹമ്മദ് റാഹിം (18) എന്നിവരെയാണ് ഇരിങ്ങാലക്കുട എസ്.ഐ വി.പി സിബിഷും സംഘവും അറസ്റ്റ് ചെയ്തത്. ഏപ്രില്‍ ഒന്നിന് കരൂപ്പടന്ന മുസാഫരികുന്ന് സ്വദേശിനിയായ സ്ത്രീയെയും മകളെയും അവരുടെ ഭര്‍ത്താവിനെയുമാണ് ആക്രമിച്ചത്. സംഭവത്തിന് ശേഷം അന്യസംസ്ഥാനത്തേയ്ക്ക് കടന്ന ഇരുവരും പോലിസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: