തൃശൂര്‍: മണപ്പുറം ഫൈനാന്‍സ് യെസ് ബാങ്കുമായി ചേര്‍ന്ന് പ്രീപെയ്ഡ് മണി കാര്‍ഡ് അവതരിപ്പിച്ചു. പ്രീപെയ്ഡ് മണിക്കാര്‍ഡില്‍ പരമാവധി 50,000 രൂപവരെ മുന്‍കൂറായി അടച്ച് ഉപയോഗിക്കാം. ഏത് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം.
മാസ്റ്റര്‍ കാര്‍ഡ്, റൂപെ നെറ്റ്വര്‍ക്കുകളിലാണ് കാര്‍ഡ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും വ്യാപാര കേന്ദ്രങ്ങളിലെ പിഒഎസ് ടെര്‍മിനലുകളിലും ഉപയോഗിക്കാമെന്ന് മണപ്പുറം എംഡിയും സിഇഒയുമായ വി.പി. നന്ദകുമാറും യെസ് ബാങ്ക് ഡിജിറ്റല്‍ ബാങ്കിങ് മേധാവിയും സീനിയര്‍ പ്രസിഡന്റുമായ റിതേഷ് പൈയും പറഞ്ഞു.
മണപ്പുറം ഫൈനാന്‍സിന്റെ 20 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് പ്രീപെയ്ഡ് കാര്‍ഡ് ലഭ്യമാക്കി അവരുടെ സ്വര്‍ണ വായ്പകള്‍ കാര്‍ഡുമായി ലിങ്ക് ചെയ്യും. ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലുടനീളമുള്ള ഏത് എടിഎമ്മില്‍ നിന്നും മണപ്പുറത്തിന്റെ 3300 ശാഖകളില്‍ എവിടെ നിന്നും പണം പിന്‍വലിക്കാം. ചടങ്ങില്‍ മണപ്പുറത്തിന്റെ ഇ വാലറ്റായ ‘മാകാഷ്’ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: