ചാലക്കുടി: കൊടകരയില്‍ നിന്ന് ചാലക്കുടിയിലേക്ക് സ്കൂട്ടറില്‍ വന്നിരുന്ന വീട്ടമ്മയുടെ രണ്ടര പവന്റെ താലിമാല ബൈക്കിലെത്തിയ ആള് കവര്‍ന്നു. ചാലക്കുടി കൂടപ്പുഴ ചേലേക്കാട്ട് സജീവിന്റെ ഭാര്യ സിജിയുടെ മാലയാണ് പൊട്ടിച്ചത്.കൊടകര പോലീസ്, ചാലക്കുടി പോലീസ്, ഹൈവെ പട്രോള്‍ എന്നിവര്‍ സ്ഥലത്തെത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. പ്രതി കറുത്ത ബനിയനും പാന്റും ധരിച്ച് ഹെല്‍മറ്റു ധരിച്ചാണ് വന്നതെന്ന് വീട്ടമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: